Kerala

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎ പോസ്റ്റർ

രാജ്യത്ത് വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട 3 പേരെ പിടികൂടിയെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു

MV Desk

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎയുടെ പോസ്റ്റർ. മൂന്നു മുതൽ 7 ലക്ഷം രൂപവരെയാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.

കൂറ്റനാട് സ്വദേശി ശാഹുൽ ഹമീദ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുൽ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മൻസൂർ, നെല്ലായ സ്വദേശി മുഹമ്മദലി കെ.പി., പറവൂർ സ്വദേശി അബ്ദുൽ വഹാബ് വി.എ. തുടങ്ങിയവർക്കാണ് എൻഐഎ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, രാജ്യത്ത് വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട 3 പേരെ പിടികൂടിയെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ഐ എസ് ബന്ധമുള്ള 3 പേരാണ് പിടിയിലായതെന്നും എൻ ഐ എ വ്യക്തമാക്കി. മധ്യ പ്രദേശിൽ നിന്നാണ് ഇവരെ പിടികൂടിയത്. സയ്യിദ് മമ്മൂർ അലി, മുഹമ്മദ് ആദിൽ ഖാൻ, മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി