NIA 

file

Kerala

മുൻ ജില്ലാ ജഡ്ജി ഉൾപ്പെടെ കേരളത്തിൽ നിന്ന് 950 പേർ പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ; കോടതിയെ അറിയിച്ച് എൻഐഎ

ശ്രീനിവാസൻ വധക്കേസിൽ പ്രതികളുടെ ജാമ‍്യാപേക്ഷയെ എതിർത്ത് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്

Aswin AM

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത‍്യയുടെ ഹിറ്റ്ലിസ്റ്റിൽ കേരളത്തിൽ നിന്നും 950ലധികം പേർ ഉൾപ്പെട്ടതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ശ്രീനിവാസൻ വധക്കേസിൽ പ്രതികളുടെ ജാമ‍്യാപേക്ഷയെ എതിർത്ത് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്.

മുഹമ്മദ് ബിലാൽ, റിയാസുദീൻ, അൻസാർ, കെ.പി. സഹീർ എന്നിവരുടെ ജാമ‍്യാപേക്ഷ എതിർത്തപ്പോഴാണ് എൻഐഎ കോടതിയിൽ വിശദാംശങ്ങൾ നൽകിയത്.

മുൻ ജില്ലാ ജഡ്ജിയുടെ പേരും ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറ‍യുന്നത്. ശ്രീനിവാസൻ വധക്കേസിലെ 51-ാം പ്രതി സിറാജുദ്ദീനിൽ നിന്നും 240 പേരുടെ പട്ടികയും അറസ്റ്റിലായ അയൂബിന്‍റെ വീട്ടിൽ നിന്നും 500 പേരുടെ പട്ടികയും പിടിച്ചെടുത്തതായി എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ‍്യക്തമാക്കി.

അതേസമയം ആലുവയിലെ പെരിയാർവാലിയിലെ പിഎഫ്ഐ ഓഫീസിൽ നടത്തിയ പരിശോധനയിൽ 5 പേരുടെ വിവരങ്ങൾ കണ്ടെടുത്തു. ഈ പട്ടികയിലാണ് ജില്ലാ ജഡ്ജിയും ഉൾപ്പെടുന്നത്.

ഉന്നതരുമായുളള ബന്ധം സ്വർണക്കൊളളയിൽ ഉപയോഗപ്പെടുത്തി: ഉണ്ണികൃഷ്ണൻ പോറ്റി

അതിശക്തമായ മഴ; ഞായറാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

"കേരളം ഭരിക്കുന്നത് കൊള്ളക്കാർ"; സർക്കാരിന് കപട ഭക്തിയെന്ന് ആരോപിച്ച് വി.ഡി. സതീശൻ

മാതാപിതാക്കളെ അവഗണിച്ചാൽ ശമ്പളം കുറയ്ക്കും; പുതിയ നീക്കവുമായി തെലങ്കാന സർക്കാർ

കോഴിക്കോട് ഇടിമിന്നലേറ്റ് 40കാരി മരിച്ചു