Kerala

അതിതീവ്ര മഴ; ഇടുക്കിയിൽ രാത്രി യാത്രകൾക്ക് നിരോധനം

കണ്ണൂരിലും രാത്രികാലങ്ങളിലുള്ള മലയോര മേഖലകളിലേക്ക് അവശ്യ സർവീസുകൾക്ക് മാത്രമേ അനുമതി നൽകൂ

ഇടുക്കി: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ ഗതാഗത സർവീസുകൾക്ക് നിയന്ത്രണം. ശക്തമായ മഴയും കാറ്റും മൂലം അപകടങ്ങളുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കിയിൽ രാത്രിയാത്ര നിരോധിച്ചു. രാത്രി 7 മുതൽ രാവിലെ 6 വരെ ഇടുക്കിയിലേക്കും പുറത്തേക്കുമുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി ജില്ലാ കലക്‌ടർ ഷീബ ജോർജ് അറിയിച്ചു.

കണ്ണൂരിലും രാത്രികാലങ്ങളിലുള്ള മലയോര മേഖലകളിലേക്ക് അവശ്യ സർവീസുകൾക്ക് മാത്രമേ അനുമതി നൽകൂ. ജൂലൈ 7 വരെ ക്വാറികളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും കലക്‌ടർ നിർദേശം നൽകി. കോഴിക്കോടും ക്വാറികളുടെ നിർത്തിവയ്ക്കാൻ കലക്‌ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ