അൻവറിനെതിരേ പ്രകോപന മുദ്രാവാക്യം; പ്രവർത്തകർക്കെതിരേ കേസ് 
Kerala

അൻവറിനെതിരേ പ്രകോപന മുദ്രാവാക്യം; പ്രവർത്തകർക്കെതിരേ കേസ്

അൻവർ എംഎൽഎയെ കൈയും കാലും വെട്ടി അരിഞ്ഞ് ചാലിയാറിൽ ഒഴുക്കും തുടങ്ങിയ കൊലവിളി മുദ്രാവാക്യങ്ങൾ വിവാദമായിരുന്നു

നിലമ്പൂർ: പ്രകോപനകരമായ മുദ്രാവാക്യം മുഴക്കി പി.വി. അൻവർ എംഎൽഎക്കെതിരേ പ്രകടനം നടത്തിയ നൂറോളം സിപിഎം പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തു. തടസമുണ്ടാക്കി. അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തിൽ സ്പർധയുണ്ടാകും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് സ്വമേധയ കേസെടുത്തത്.

അൻവർ എംഎൽഎയെ കൈയും കാലും വെട്ടി അരിഞ്ഞ് ചാലിയാറിൽ ഒഴുക്കും തുടങ്ങിയ കൊലവിളി മുദ്രാവാക്യങ്ങൾ വിവാദമായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കെ.ആന്റണി, നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, നിലമ്പൂർ, ചന്തക്കുന്ന് കരുളായി, ചാലിയാർ ലോക്കൽ സെക്രട്ടറിമാർ തുടങ്ങിയവരുടെ നേതൃഥ്വത്തിൽ പ്രകടനം നടത്തിയത്.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത