വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

 
Kerala

സ്‌കൂള്‍ സമയമാറ്റത്തില്‍ പുനരാലോചനയില്ല: മന്ത്രി വി. ശിവന്‍കുട്ടി

നിയമ പ്രശ്‌നങ്ങളും കോടതി പ്രശ്‌നങ്ങളും അവരുമായി സംസാരിക്കുമെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ പുനരാലോചനയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാണ് ചര്‍ച്ച നടത്തുന്നതെന്നും, സമസ്തയുമായി മാത്രമല്ല സംശയമുളള എല്ലാവരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാണ് ചർച്ച നടത്തുന്നത്. സമസ്തയെ മാത്രമല്ല, ഈ വിഷയത്തില്‍ സംശയമുള്ള എല്ലാവരേയും ചര്‍ച്ചയ്ക്ക് വിളിക്കും. നിയമ പ്രശ്‌നങ്ങളും കോടതി പ്രശ്‌നങ്ങളും അവരുമായി സംസാരിക്കുമെന്ന് മന്ത്രി പറഞ്ഞു.

എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ കാര്യം മാത്രമാണ് നമ്മള്‍ സംസാരിക്കുന്നത്. സര്‍ക്കാര്‍ എന്തുകാര്യം പറഞ്ഞാലും അതിനെ ദുഷ്ടലാക്കോടെ മാത്രം കാണുന്നത് ശരിയല്ല. കാര്യങ്ങള്‍ മനസിലാക്കാതെ സമരം പ്രഖ്യാപിക്കുക എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നു മന്ത്രി കൂട്ടിച്ചേർത്തു.

ട്രംപിന്‍റെ 'സമാധാന നൊബേൽ' സ്വപ്നം മോദി തകർക്കുമോ?

കോതമംഗലത്ത് കിണറ്റിൽ‌ വീണ കാട്ടാനയെ കരകയറ്റി; ഇലക്ട്രിക് ഫെൻസിങ് സ്ഥാപിക്കാമെന്ന് ഉറപ്പ് നൽകി കലക്റ്റർ

നിരന്തരം അവഗണിക്കുന്നു; ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ചു കൊന്നു

''ദേവസ്വം ബോർഡിന്‍റെ ആശ‍യം മികച്ചത്''; ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് വെള്ളാപ്പള്ളി

പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു; ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്ന അന്നു മുതൽ പ്രാബല‍്യത്തിൽ