മസ്താനി

 
Kerala

"1000 ഗോവിന്ദച്ചാമികളെ പേടിച്ച് ഞങ്ങൾ എന്തുചെയ്യണം! നിങ്ങളുടെ വീട്ടിലും സ്ത്രീകളുണ്ടല്ലോ?'' മസ്താനി

''ഞാൻ ദീപക്കിനൊപ്പമാണ്, പക്ഷേ ഇതൊന്നും പറയാതിരിക്കാനായില്ല''

Namitha Mohanan

ബസില്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് യുവതി വിഡിയോ പങ്കുവച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് അവതാരികയും റിയാലിറ്റി ഷോ താരവുമായ മസ്താനി. എല്ലാ സ്ത്രീകളും ഷിംജിതമാരല്ലെന്ന് മസ്താനി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

ഒരു ഷിംജിതയോ അക്സ കെ. റെജിയെ വരുമ്പോൾ ഇത്രത്തോളം പേടിക്കുന്നുണ്ടെങ്കിൽ ആയിരം ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്തു ചെയ്യണമെന്ന് മസ്താനി വീഡിയോയിൽ ചോദിക്കുന്നു. താൻ ദീപക്കിനൊപ്പമാണെന്നും എങ്കിലും ഇതൊന്നും പറയാതിരിക്കാനായില്ലെന്നും മസ്താനി പറ‍യുന്നു.

താന്‍ സമകാലീക വിഷയങ്ങളില്‍ സ്ഥിരമായി പ്രതികരിക്കുന്ന വ്യക്തിയല്ല. പക്ഷേ ഈയൊരു വിഷയത്തില്‍ പ്രതികരിക്കണമെന്ന് തോന്നി. ദീപക്കിന് സംഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. അതിന് കാരണക്കാരിയായ ഷിംജിതയെ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. പക്ഷേ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമത്തില്‍ ഇതുമായി ബന്ധപ്പെട്ട് വരുന്ന പോസ്റ്റുകളും മറ്റ് പ്രതികരണങ്ങളുമെല്ലാം ശ്രദ്ധയിൽപെട്ടു.

ഇതെല്ലാം സ്ത്രീകൾക്ക് എതിരാണ്. അത് കണ്ടപ്പോഴാണ് ഞാന്‍ ചിന്തിച്ചത്. ഒരുപാട് സ്ത്രീകള്‍ പലരീതിയിലും ചൂഷണങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. പീഡനം അനുഭവിച്ച് മരണപ്പെട്ടിട്ടുണ്ട്. ഞങ്ങളാരും വന്നിട്ട് പറഞ്ഞിട്ടില്ല നിങ്ങള്‍ പുരുഷന്മാരെല്ലാം ഗോവിന്ദച്ചാമിമാരാണ് എന്ന് ഞങ്ങൾ പറയുന്നുണ്ടോ എന്നും ഗോവിന്ദച്ചാമി പറഞ്ഞു. നിങ്ങളുടെ വീട്ടിലും സ്ത്രീകളില്ലെ, അവർ എപ്പോഴെങ്കിലും അവർ നേരിട്ട ചൂഷണത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടാവുമല്ലോ. തനിക്ക് പറയാനുളളത് എല്ലാ സ്ത്രീകളും ഒരുപോലല്ല, എല്ലാവരും ഷിംജിതമാരല്ല എന്നാണെന്നും മസ്താനി കൂട്ടിച്ചേർത്തു.

വാഗ്ദാനം പാലിച്ച് ബിജെപി; വെള്ളിയാഴ്ച മോദി തിരുവനന്തപുരത്ത്

ഉൾപ്രദേശങ്ങളിലേക്ക് 503 പുതിയ പ്രൈവറ്റ് ബസ് റൂട്ടുകൾ; പെർമിറ്റ് നൽകാൻ തീരുമാനം

തൃശൂരിൽ തിരുനാൾ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് 10 പേർക്ക് പരുക്ക്

കിളിമാനൂർ വാഹനാപകടം; മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

വിദേശത്തേക്ക് കടക്കാൻ ശ്രമം: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ മകളുടെ ഭർത്താവ് പിടിയിൽ