ഹരിത കർമ സേനാംഗങ്ങൾക്ക് 1000 രൂപ ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ file image
Kerala

ഹരിത കർമ സേനാംഗങ്ങൾക്ക് 1000 രൂപ ഓണം ഉത്സവബത്ത

കഴിഞ്ഞ വർഷവും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു

Namitha Mohanan

തിരുവനന്തപുരം: കുടുംബശ്രീ ഹരിത കർമ സേനാംഗങ്ങൾക്ക് ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ. സംസ്ഥാനത്ത് കുടുംബശ്രീക്ക് കീഴിലുള്ള 34,627 ഹരിത കർമ സേനാംഗങ്ങൾക്കാണ് ഉത്സവബത്ത നൽകുക.

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് അനുമതി നൽകി സര്‍ക്കാര്‍ ഉത്തരവായി.

കഴിഞ്ഞ വർഷവും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില്‍ ഈ വര്‍ഷവും ഉത്സവബത്ത ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തു നല്‍കിയത് പരിഗണിച്ചാണ് നടപടി.

ഇന്ത്യയിൽ നവംബർ 4 മുതൽ ചാറ്റ്ജിപിടി ഗോ സൗജന്യം; വമ്പൻ പ്രഖ്യാപനവുമായി ഓപ്പൺഎഐ

അടുത്ത സ്കൂൾ കായിക മേള കണ്ണൂരിൽ

പെരിയാറിൽ ചാടിയ ആളുടെ മൃതദേഹം നാലാം ദിനം കണ്ടെത്തി

തുർക്കിയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; നിരവധി പേർക്ക് പരുക്ക്

ആമസോണിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചു വിടൽ; 30,000 ത്തോളം ജിവനക്കാരുടെ ജോലി പോവും