Baby - Representative Image 
Kerala

കാസർഗോഡ് ഒന്നരമാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം പറമ്പിലെ ചെളിയിൽ നിന്നും കണ്ടെത്തി; അമ്മ കസ്റ്റഡിയിൽ

അമ്മയെയും കുഞ്ഞിനെയും കാണാതായതോടെ വീട്ടുകാർ നടത്തിയ പരിശോധനയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു

MV Desk

കാസർഗോഡ്: ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ പറമ്പിലെ ചെളിയിൽ നിന്നും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സുമംഗലി - സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ കുട്ടിയുടെ അമ്മയെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

അമ്മയെയും കുഞ്ഞിനെയും കാണാതായതോടെ വീട്ടുകാർ നടത്തിയ പരിശോധനയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ചെളിയിൽ മുക്കി കൊന്നെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ കുഞ്ഞിനെ കണ്ടെത്തി ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേശ്വരം സിഐ ടി.പി.രജീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസ് അന്വേഷണം ആരംഭിച്ചു.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം