Kerala

തൃശൂരില്‍ തെങ്ങിൻ തോപ്പിന് തീപിടിച്ച് ഒരാൾ വെന്തു മരിച്ചു

പറമ്പിൽ തീപടരുന്ന കണ്ട പ്രദേശവാസികൾ തീയണക്കാൻ നോക്കിയെങ്കിലും സാധിക്കാതെ വന്നതോടെ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു

MV Desk

തൃശൂർ: തൃശൂർ പുല്ലൂരിൽ തെങ്ങിൻപറമ്പിൽ തീപിടിച്ച് ഒരാളൾ മരിച്ചു. തെങ്ങിൻ പറമ്പ് വൃത്തിയാക്കുന്ന ജോലി ചെയ്തിരുന്ന ഊരകം സ്വദേശി മണമാടത്തിൽ സുബ്രൻ (75) ആണ് മരിച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

പറമ്പിൽ തീപടരുന്ന കണ്ട പ്രദേശവാസികൾ തീയണക്കാൻ നോക്കിയെങ്കിലും സാധിക്കാതെ വന്നതോടെ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി തീയണക്കുകയായിരുന്നു. ഇതിനിടെയാണ് സിബ്രനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി