Kerala

കാട്ടു തേനീച്ചയുടെ കുത്തേറ്റ ടാപ്പിങ്ങ് തൊഴിലാളിക്ക് ദാരുണാന്ത്യം

മരുതംകാട് തേനമല എസ്റ്റേറ്റിലാണ് സംഭവം. കൂടിളകി വന്ന തേനീച്ചക്കൂട്ടം ടാപ്പിങ്ങ് തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു

MV Desk

പാലക്കാട്: കാട്ടു തേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ്ങ് തൊഴിലാളി മരിച്ചു. പാലക്കാട് ജില്ലയിലെ കരിമ്പ ഇടക്കുറിശ്ശി തമ്പുരാൻ ചോല പാറപ്പള്ളി വീട്ടിൽ പികെ രാജപ്പൻ (65) ആണ് മരിച്ചത്.

മരുതംകാട് തേനമല എസ്റ്റേറ്റിലാണ് സംഭവം. കൂടിളകി വന്ന തേനീച്ചക്കൂട്ടം ടാപ്പിങ്ങ് തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. തലയിലും ശരീരത്തിലും തേനീച്ചയുടെ കുത്തേറ്റ് അബോധാവസ്ഥയിലായ രാജപ്പനെ മറ്റ് തൊഴിലാളികൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം