പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

 
Kerala

കള്ളാടി ദുരന്തമേഖല സന്ദര്‍ശിച്ച് പിണറായി വിജയന്‍

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എം.വി. ജയരാജൻ എന്നിവർക്കാപ്പമാണ് പിണറായി വിജയൻ സന്ദർശനം നടത്തിയത്.

Sarath Nath MS

കൽപ്പറ്റ: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കള്ളാടിയിൽ സന്ദർശനം നടത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വ്യാഴാഴ്ച രാവിലെയാണ് പിണറായി വിജയൻ എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുതിർന്ന നേതാവ് എം.വി. ജയരാജൻ എന്നിവർക്കാപ്പമാണ് പിണറായി വിജയൻ സന്ദർശനം നടത്തിയത്.

ദുരന്തമേഖല വിശദമായി സന്ദർശിച്ചശേഷം ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രിയിലും പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തി. തുടർന്ന് വാർത്താ സമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് നേരത്തെ തന്നെ പിണറായി വിജയൻ ആവശ‍്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടെന്ന് അദ്ദേഹം നേരത്തെ തന്നെ വ‍്യക്തമാക്കിയിരുന്നു. പരുക്കേറ്റവർക്ക് സൗജന‍്യ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

നിജ്ജർ വധക്കേസിൽ നിർണായക വഴിത്തിരിവ്: കൊല്ലാൻ കാരണം ലഹരി കടത്തിയതെന്ന് ഗോൾഡി ബ്രാർ; ശബ്ദരേഖ പുറത്ത്

ട്രെയ്നിൽ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറി; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്

ഉള്ളി വില പിടിച്ചുനിർത്താൻ 'കാന്ദ എക്സ്പ്രസ്' കൊച്ചിയിലേക്കും!

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറി ഇടിച്ച് തീപിടിത്തം; രണ്ട് പേർ മരിച്ചു