Kerala

കോട്ടയത്ത് 2 പേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്

പുറത്തേൽ ചാക്കോച്ചൻ (70), തോമസ് പ്ലാവിനാകുഴിയിൽ (65) എന്നിവരാണ് മരിച്ചത്

കോട്ടയം: കോട്ടയം എരുമേലിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ 2 പേർ മരിച്ചതിനെ തുടർന്ന് കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ തീരുമാനം. ജില്ലാ കളക്‌ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

പുറത്തേൽ ചാക്കോച്ചൻ (70), തോമസ് പ്ലാവിനാകുഴിയിൽ (65) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇതിനെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷം ഉണ്ടായിരുന്നു. വനം വകുപ്പിനെതിരെ കടുത്ത വിമർശനമാണ് പ്രദേശവാസികൾ ഉന്നയിച്ചത്. ഇതിന് പിന്നാലെ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ജില്ലാ കലക്‌ടർ ഉത്തരവിടുകയായിരുന്നു.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം