Kerala

അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യം, എപ്പോൾ അണയ്ക്കാൻ കഴിയുമെന്ന് പറയാനാകില്ല; പി രാജീവ്

കത്തിയ മാലിന്യം പുറത്തെടുത്താണ് തീ അണച്ചത്. ആറടി താഴ്ചയിൽ തീയുണ്ടായിരുന്നു. നഗരത്തിലെ മാലിന്യങ്ങൾ നീക്കി തുടങ്ങിയെന്നും മന്ത്രി പ്രതികരിച്ചു

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യപ്ലാന്‍റിലെ തീ എപ്പോൾ അണയ്ക്കാൻ കഴിയുമെന്ന് പറയാനാകില്ലെന്ന് പി രാജീവ്. തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യമാണ് നിലവിലെന്ന് മന്ത്രി പറഞ്ഞു.

കത്തിയ മാലിന്യം പുറത്തെടുത്താണ് തീ അണച്ചത്. ആറടി താഴ്ചയിൽ തീയുണ്ടായിരുന്നു. നഗരത്തിലെ മാലിന്യങ്ങൾ നീക്കി തുടങ്ങിയെന്നും മന്ത്രി പ്രതികരിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പുക പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. പ്ലാന്‍റിൽ നിന്നുയരുന്ന വിഷപ്പുക നാട്ടുകാരെയും നഗരവാസികളെയും കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്.

അതേസമയം ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ എസ് വി ഭട്ടി, ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തീപിടുത്തവുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ട് ജില്ലാ കലക്‌ടർ കോടതിയിൽ സമർപ്പിക്കും.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ