Kerala

മൂന്നാറിൽ കെഎസ്ആർടിസി ബസിന് നേരെ 'പടയപ്പ'യുടെ ആക്രമണം

ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം

മൂന്നാർ: മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. കെഎസ്ആർടിസി ബസിനു നേരെയാണു പടയപ്പയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബസിന്‍റെ ചില്ല് തകർന്നു. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം.

തിരുവനന്തപുരം-പഴനി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്‍റെ സൈഡ് മിററാണു പടയപ്പ തകർത്തത്. നേരത്തെയും ജനവാസമേഖലയിൽ ഇറങ്ങി പടയപ്പ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ആഴ്ചകൾക്കു മുമ്പ് പടയപ്പ റേഷൻ കട തകർക്കുകയും, ഓട്ടൊറിക്ഷയ്ക്കു നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.

പറന്നുയരാനായില്ല; എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി ഇൻഡിഗോ വിമാനം

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി

കിളിമാനൂരിൽ 59 കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കാർ ഓടിച്ചത് പാറശാല എസ്എച്ച്ഒ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ