വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണൻ നൽകാൻ കേന്ദ്രം ഒരുങ്ങുന്നത് പിൻവലിക്കണമെന്നാവശ‍്യപ്പെട്ട് രാഷ്ട്രപതിക്ക് നൽകിയ പരാതി കേന്ദ്ര ആഭ‍്യന്തര വകുപ്പിന് കൈമാറി.
സേവ് യൂണിവേഴ്സിറ്റി ക‍്യാംപെയ്ൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറാണ് പരാതിയുമായി രാഷ്ട്രപതിയെ സമീപിച്ചത്.
മേൽ നടപടികൾക്കായാണ് രാഷ്ട്രപതി പരാതി ആഭ‍്യന്തര വകുപ്പിന് കൈമാറിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന് ഉന്നത ബഹുമതി നൽകിയാൽ പുരസ്കാരത്തിന്‍റെ അന്തസിനെ ബാധിക്കുമെന്നാണ് പരാതിയിൽ പറയുന്നത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഒരാൾക്ക് പുരസ്കാരം നൽകിയത് ശരിയല്ലെന്നും പരാതിയിൽ സേവ് യൂണിവേഴ്സിറ്റി ക‍്യാംപെയ്ൻ ആരോപിക്കുന്നു.