പത്മജ വേണുഗോപാൽ 

file image

Kerala

"എന്തൊക്കെ കാണണം കേൾക്കണം ഗുരുവയുരപ്പാ! ദയവു ചെയ്തു ഇനിയെങ്കിലും വെറുതെ വിട്ടേക്കൂ": പദ്മജ വേണുഗോപാൽ

"മത്സരിക്കാൻ പോലും എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല"

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരൻ - പദ്മജ വേണു​ഗോപാൽ മത്സരമുണ്ടാകുമെന്ന വാർത്തയിൽ പ്രതികരിച്ച് പദ്മജ. പാർട്ടി എന്നോട് ചോദിക്കുക പോലും ചെയ്യാത്ത കാര്യങ്ങളെ പറ്റി താൻ എന്ത് പറയാനാണെന്നും ഒന്നും പറയാനില്ലെന്നും പദ്മജ ഫെയ്സ് ബുക്കിൽ കുറിച്ചു.

മത്സരിക്കാൻ പോലും തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും പലരും പല വിധത്തിലും തന്നെ വേദനിപ്പിച്ചിട്ടുണ്ട്. ദയവു ചെയ്തു ഇനിയെങ്കിലും വെറുതെ വിട്ടേക്കൂവെന്നും അവർ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

എന്തൊക്കെ കാണണം കേൾക്കണം ഗുരുവയുരപ്പാ! പാർട്ടി എന്നോട് ചോദിക്കുക പോലും ചെയ്യാത്ത കാര്യങ്ങളെ പറ്റി ഞാൻ എന്ത് പറയാൻ ?ഞാൻ ഒന്നും പറയാനില്ല. മത്സരിക്കാൻ പോലും എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ ഒരു സമാധാനമുള്ളത് തലയിൽ നല്ല ആൾ താമസവും നല്ല വിവരവും നല്ല മനസ്സും ഉള്ള ഒരു പ്രസിഡന്റ്‌ ഞങ്ങൾക്കുണ്ട്. പലരും പല വിധത്തിലും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ദയവു ചെയ്തു ഇനിയെങ്കിലും വെറുതെ വിട്ടേക്കു

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ