പാലക്കാട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

 
Kerala

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

അമ്മയും മകനും ചികിത്സയിൽ തുടരുന്നു

പാലക്കാട്‌: ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മകള്‍ എമിലീന മരിയ (4), മകന്‍ ആൽഫ്രഡ് പാർപ്പിൻ (6) എന്നിവരാണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്.

അപകടത്തില്‍ മാരകമായി പൊള്ളലേറ്റ എല്‍സിയും ഇവരുടെ മറ്റൊരു മകന്‍ ആല്‍ഫിന്‍ മാര്‍ട്ടിനും (6) എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച വൈകിട്ട് എൽസിയുടെ വീട്ടുമുറ്റത്ത് വച്ചായിരുന്നു അപകടം. കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറില്‍ കയറി സ്റ്റാർട്ട് ചെയ്തതിനു പിന്നാലെ ഇവരുടെ മാരുതി 800 കാർ പെട്ടിത്തെറിക്കുകയായിരുന്നു.

ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ എൽസിയുടെ അമ്മ ഡെയ്‌സിക്കും പൊള്ളലേറ്റു. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

കാറിന്‍റെ കാലപ്പഴക്കം മൂലം ബാറ്ററി ഷോർട്ട് സർക്യൂട്ടായതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. എല്‍സിയുടെ ഭര്‍ത്താവ് ഒന്നര മാസം മുമ്പാണ് മരിച്ചത്.

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്