പന്തീരാങ്കാവ് പീഡനക്കേസ് റദ്ദാക്കണമെന്ന് രാഹുല്‍ ഹൈക്കോടതിയില്‍  file
Kerala

'എല്ലാം ഒത്തുതീർപ്പാക്കി, ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു'; പന്തീരാങ്കാവ് പീഡനക്കേസ് റദ്ദാക്കണമെന്ന് രാഹുല്‍ ഹൈക്കോടതിയില്‍

കേസ് റദ്ദാക്കാനുള്ള യുവതിയുടെ സത്യവാങ്മൂലവും ഹർജിക്കൊപ്പം നൽകിയിട്ടുണ്ട്.

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പരാതി ഒത്തുതീർപ്പാക്കിയെന്ന് രാഹുൽ കോടതിൽ. പീഡനക്കേസ് റദ്ദാക്കണമെന്നും ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും രാഹുല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസ് ഇന്ന് ഹൈക്കോടതി പരി​ഗണിക്കാനിരിക്കെയാണ് പ്രതിയുടെ ആവശ്യം.

ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി. ഭാര്യയോടൊപ്പം ഒരുമിച്ചു പോകാന്‍ തീരുമാനിച്ചു. കേസ് റദ്ദാക്കാനുള്ള യുവതിയുടെ സത്യവാങ്മൂലവും ഹർജിക്കൊപ്പം നൽകിയിട്ടുണ്ട്. എഫ്‌ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജിയിൽ എതിർകക്ഷികളായ സർക്കാർ, പരാതിക്കാരിയായ പെൺകുട്ടി , പൊലീസ് എന്നിവർക്ക് നോട്ടീസയച്ചു. കേസ് ഒത്തുതീർപ്പാക്കാനുള്ള രേഖകൾ പൂർണ സമ്മതത്തോടെ ഒപ്പിട്ട് നൽകിയെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറയിച്ചു.

വീട്ടുകാർ പറ‍ഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും വെളിപ്പെടുത്തിക്കൊണ്ട് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. കേസില്‍ നിയമോപദേശം തേടാനാണ് പൊലീസിന്റെ തീരുമാനം. പരാതി നുണയാണെന്ന് പരാതിക്കാരി തന്നെ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കം.

കുന്നംകുളം കസ്റ്റഡി മർദനം; പൊലീസ് ഉദ‍്യോഗസ്ഥന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കോൺഗ്രസ്

വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പ്; മട്ടാഞ്ചേരി സ്വദേശിനിക്ക് നഷ്ടമായത് 2.88 കോടി

ഷാർജയിലെ വിപഞ്ചികയുടെ മരണം; ഭർത്താവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

450 കോടി രൂപയ്ക്ക് പഞ്ചസാര മില്ല് വാങ്ങി; വി.കെ. ശശികലക്കെതിരേ സിബിഐ കേസെടുത്തു

യൂത്ത് കോൺഗ്രസ് നേതാവിനെതിരായ കസ്റ്റഡി മർദനത്തിൽ ഡിജിപി നിയമോപദേശം തേടി