Kerala

കാലുമാറി ശസ്ത്രക്രിയ: പിഴവു സമ്മതിച്ച് ഡോക്‌ടർ; ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: കാലു മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്‌ടർ കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് നാഷണൽ ആശുപത്രിയിലെ ഡോക്ടർ ഇടതു കാലിന് പകരം വലതുകാലിന് ശസ്ത്രക്രിയ നടത്തിയെന്നു സമ്മതിക്കുന്ന ദൃശ്യങ്ങളാണ് സജ്നയുടെ കുടുംബം പുറത്തു വിട്ടിരിക്കുന്നത്. ചികിത്സ പിഴവു നടന്നെന്ന പരാതി ഉയർന്നതോടെ മാനേജ്മെന്‍റ് നടത്തിയ ചർച്ചയിലാണ് ഇടത് കാലിൽ ശസ്ത്രക്രിയ നടത്താൻ താൻ മുന്നൊരുക്കം നടത്തിയെന്ന് ഡോക്ടർ പറയുന്നത്.

മെഡിക്കൽ കോളെജിൽ നടത്തിയ തുടർ പരിശോധനയിലും ഇടതു കാലിനു തന്നെയാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നതെന്ന് വ്യക്തമായതായി കുടുംബം പറയുന്നു. കാലു മാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതി വന്നതിനു പിന്നാലെ ആശുപത്രി മാനേജ്മെന്‍റ് നടത്തിയ ചർച്ചയുടെ ദൃശ്യങ്ങളാണ് സജ്നയുടെ കുടുംബം പുറത്തു വിട്ടിരിക്കുന്നത്. തനിക്ക് തെറ്റുപറ്റിയതായി ഡോക്‌ടർ ഇതിൽ സമ്മതിക്കുന്നുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. ഓർത്തോ വിഭാഗം മേധാവി കൂടിയാണ് ഡോ. പി. ബെഹിർഷാൻ.

'സത്യത്തിൽ ഇടതു കാലിന് വേണ്ടിയാണ് ഞാൻ മുന്നൊരുക്കം നടത്തിയത്.നിങ്ങൾ പറയുന്നതെല്ലാം ശരിയാണ്.എനിക്ക് വേറൊന്നും പറയാനില്ല' എന്നാണ് ഇദ്ദേഹം വീഡിയോയിൽ പറയുന്നത്. ദൃശ്യങ്ങൾ ബന്ധുക്കൾ പൊലീസിന് കൈമാറി. പിഴവുകൾ മറയ്ക്കുന്നതിനായി ആശുപത്രി മാനേജ്മെന്‍റ് ചില രേഖകൾ തിരുത്തിയതായും കുടുംബം ആരോപിക്കുന്നുണ്ട്.

അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: നാളെയും മറ്റന്നാളും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്: ഖാർഗെ

സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവം; കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ അറസ്റ്റിൽ

ഇടുക്കിയിൽ പനിബാധിച്ച് 10 വയസുകാരി മരിച്ചു; ഡെങ്കിപ്പനി മൂലമെന്ന് സംശയം

കനത്ത മഴ: ഊട്ടിയിൽ റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു, ട്രെയിൻ സർവീസ് റദ്ദാക്കി