Kerala

തെറ്റായി നടപടികൾ നേരിട്ട പിഎഫ്ഐ ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കണം; ഹൈക്കോടതി

റജിസ്ട്രേഷൻ ഐജിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ജപ്തി. ചുരുങ്ങിയ സമയത്തിനുള്ളിലാണ് നടപടികൾ പൂർത്തിയാക്കിയത്. അതാണ് പിഴവ് സംഭവിക്കാൻ കാരണമെന്നും സർക്കാർ വിശദീകരണം

കൊച്ചി: പിഎഫ്ഐ ഹർത്താൽ ആക്രമണവുമായി ബന്ധപ്പെട്ട് തെറ്റായ നടപടികൾ നേരിടേണ്ടി വന്ന പിഎഫ്ഐയുമായി ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി. പിഴവ് പറ്റി ഉൾപ്പെടുത്തിയവരെ കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശത്തിൽ വ്യക്തമാക്കി. 

പിഎഫ് ഐ പ്രവർത്തകരുടെ വസ്തുക്കൾ കണ്ടുകെട്ടിയതുമായി സംബന്ധിച്ച് ഹൈക്കോടതിയിൽ വിശദ റിപ്പോർട്ട് സർക്കാർ  സമർപ്പിച്ചിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കോടതി നിർദ്ദേശം. ചില സ്ഥലങ്ങളിൽ പിഴവ് സംഭവിച്ചതായി സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

‌പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ വസ്തു വകകൾ ജപ്തിചെയ്തെന്നാണ് സർക്കാർ സമ്മതിച്ചത്.  റജിസ്ട്രേഷൻ ഐജിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ജപ്തി. ചുരുങ്ങിയ സമയത്തിനുള്ളിലാണ് നടപടികൾ പൂർത്തിയാക്കിയത്. അതാണ് പിഴവ് സംഭവിക്കാൻ കാരണമെന്നും സർക്കാർ വിശദീകരണം.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്