Kerala

കോട്ടയത്ത് ഓടിക്കൊണ്ടിരിക്കെ പെട്രോൾ ടാങ്കറിന് തീപിച്ചു

എറണാകുളത്തുനിന്നു കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിക്കാണ് തീപിച്ചത്

ajeena pa

കോട്ടയം: ഏറ്റുമാനൂർ-തലയോലപ്പറമ്പ് റോഡിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. ടാങ്കറിന്‍റെ മുൻഭാഗം മുഴുവനായും തീപടർന്നു. ടാങ്കറിലെ ജോലിക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

എറണാകുളത്തുനിന്നു കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിക്കാണ് തീപിച്ചത്. കയറ്റം കയറിവരുന്നതിനിടെ ലോറിക്ക് തീപിടിക്കുകയായിരുന്നു. ലോറിയുടെ അടിഭാഗത്തുനിന്നാണ് തീ ആദ്യം പടർന്നത്. ഫയർഫോഴ്സിന്‍റെ കാര്യക്ഷമമായ ഇടപെടലിൽ വൻ അപകടം ഒഴിവായി.

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾ പ്രായപൂർത്തിയാകാത്തവരുടെയും നഗ്ന ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു