"പൂച്ച പെറ്റുകിടക്കുകയല്ല"; എൽഡിഎഫ് സർക്കാർ ഇറങ്ങുമ്പോൾ‌ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

 
Kerala

"പൂച്ച പെറ്റുകിടക്കുകയല്ല"; എൽഡിഎഫ് സർക്കാർ ഇറങ്ങുമ്പോൾ‌ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

ധനവകുപ്പിന്‍റെ വിവരാവകാശ മറുപടിയിലാണ് ഈ വിവരമുള്ളത്

Namitha Mohanan

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ഭരണത്തിൽ നിന്നിറങ്ങുമ്പോൾ ഖജനാവില്‍ ബാക്കിയുണ്ടായിരുന്നത് 5,429 കോടി രൂപയെന്ന് വിവരാവകാശ രേഖ. ധനസ്ഥിതി സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് വിവരാവകാശ രേഖ പുറത്തു വന്നത്. ധനവകുപ്പിന്‍റെ വിവരാവകാശ മറുപടിയിലാണ് ഈ വിവരമുള്ളത്.

കേരളം പാപ്പരായ സംസ്ഥാനമാണെന്നും പൂര്‍ണമായി തകര്‍ന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നുമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ പ്രസ്താവനയ്ക്ക് ഖജനാവ് കാലിയല്ലെന്നും 6000 കോടി രൂപ ബാക്കിവെച്ചാണ് ഇറങ്ങിയതെന്നും മുൻ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു.

പൂച്ച പെറ്റുകിടന്നെന്ന് ആക്ഷേപിച്ച ഖജനാവില്‍ പണമുള്ളത് കൊണ്ടാണ് ഗ്യാരണ്ടികള്‍ നടപ്പാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് തെളിയിക്കുന്നതാണ് വിവരാവകാശരേഖയിലെ വിവരങ്ങൾ.

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

അസമിൽ അശുതോഷ് റങ്ക ഉൾപ്പെടെ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് സിജെപി

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം; പദ്ധതി ഉദ്ഘാടനം ചെയ്യാനൊരുങ്ങി വിജയ്

വധഭീഷണി; പൊലീസ് സംരക്ഷണം തേടി ദിഷ സാലിയന്‍റെ പിതാവ്

"ഞാൻ ബർഗർ തിന്നാൽ കുറ്റം, മുടി മുറിച്ചാൽ കുറ്റം"; എന്തു ചെയ്താലും ട്രോൾ ചെയ്യപ്പെടുന്നെന്ന് ചെന്നൈ മേയർ