.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുഖ്യമന്ത്രി പിണറായി വിജയൻ 
Kerala

'സമഗ്രമായ പുനരധിവാസ പാക്കേജാണ് ആവശ്യപ്പെടുന്നത്, മോദിയുടെ വയനാട് സന്ദർശനത്തിൽ പ്രതീക്ഷ', മുഖ്യമന്ത്രി

225 മരണങ്ങളാണ് ഔദ്യോഗിക കണക്കനുസരിച്ചുള്ളത്

Namitha Mohanan

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായും അതിതീവ്ര ദുരമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 9 അംഗ സംഘത്തെ നിയോഗിച്ചു. സമഗ്രമായ പുനരധിവാസ പാക്കേജാണ് കേരളം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിൽ നിന്നും പൊതുവെ അനുകൂല നിലപാടാണ് ഉള്ളത്. പുനരധിവാസം ഉറപ്പു വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ശനിയാഴ്ച വയനാട്ടിൽ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത് പ്രതീക്ഷയോടെയാണ് കാണുന്നത്. ആവശ്യങ്ങളറിയിച്ച് പ്രധാനമന്ത്രിക്ക് സംസ്ഥാനം കത്തു നൽകിയിട്ടുണ്ട്. കേന്ദ്രത്തിന്‍റെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

225 മരണങ്ങളാണ് ഔദ്യോഗിക കണക്കനുസരിച്ചുള്ളത്. 195 ശരീര ഭാഗഹ്ങൾ കണ്ടെത്തി. കണ്ടെത്തിയ ശരീരഭാഗങ്ങളിൽ 90 ശതമാനത്തിന് മുകളിലുണ്ടെങ്കിൽ മൃതദേഹമായി കണക്കാക്കും. ഒരാളുടെ ശരീരഭാഗങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്നുണ്ടെന്നും ഇതെല്ലാം തിരിച്ചറിയുക നിലവിലെ സാഹചര്യത്തിൽ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ശരീരഭാഗങ്ങളുടെയും മൃതദേഹങ്ങളുടെയും ഡിഎൻഎ സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കാണാതായ 131പേര1 പേരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ സംഭവിച്ച മേഖലയിൽ മേപ്പാടി 14 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 641 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ക്യാമ്പുകളിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാട്ടേഴ്സുകൾ ഉൾപ്പെടെ 91 സർക്കാർ ക്വാർട്ടേഴ്സുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകൻ; പി.കെ. ശ്യാമളയുടെ കാര്യത്തിൽ എം.വി.ഗോവിന്ദന് പങ്കില്ല: എം.വി. ജയരാജൻ

അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ച് കൊന്നു; തോക്കുമായി പ്രതി കീഴടങ്ങി

പത്മനാഭസ്വാമി വിഗ്രഹം, സച്ചിന്‍റെ ആത്മക്കഥ; സഞ്ജു സാംസണിന് ആദരിച്ച് ഗവർണർ

സിപിഎം ആരേയാണ് വെല്ലുവിളിക്കുന്നത്; കാരായി രാജന്‍റെ സ്ഥാനാർഥിത്വത്തിനെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

പരിമിതമായ പ്രചാരണദിവസങ്ങൾ; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹത: കെ.സി. വേണുഗോപാൽ