പിണറായി വിജയൻ

 
Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്!! അന്തിമ തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷ അഭിപ്രായം

Namitha Mohanan

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കുമെന്ന് വിവരം. ബുധനാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാവും അന്തിമ തീരുമാനം. പ്രചാരണം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതായും നേതാക്കളിൽ ഭൂരിഭാഗം അഭിപ്രായം ഇതാണെന്നുമുള്ള തരത്തിലുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.

ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷ അഭിപ്രായം. സംഘടനാ രംഗത്തും പാർലമെന്‍ററി രംഗത്തും വലിയ അഴിച്ചുപണി ഉണ്ടായാൽ അത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താൻ സിപിഐഎം – സിപിഐ നേതൃയോഗങ്ങൾ ബുധനാഴ്ച നടക്കും. മുന്നണിക്കുണ്ടായ കനത്ത തോൽവിയെ കുറിച്ച് വിശദമായ ചർച്ച നടക്കും. ദേശീയ ജനറൽ സെക്രട്ടറി എം.എ.ബേബിയും യോഗത്തിൽ പങ്കെടുക്കും.

സ്പാനിഷ് റെയ്ഡിൽ തകർന്ന് സൗദി അറേബ്യ

പി.ജെ. ജോസഫിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനാക്കാൻ സമ്മർദം

അമ്മ സംഘടനയെ പിഷാരടി നയിക്കും | Video

കാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്ക്

വനിതാ ലോകകപ്പ്: ഇന്ത്യക്ക് തോൽവി