പി.കെ. കുഞ്ഞാലിക്കുട്ടി 
Kerala

കോൺഗ്രസിന് ഇനി നല്ല കാലം, സന്ദീപിന്‍റെ വരവോടെ കൂടുതൽ പേർ കോൺഗ്രസിലെത്തും: പി.കെ. കുഞ്ഞാലിക്കുട്ടി

സന്ദീപ് എടുത്തത് ശരിയായ നിലപാടാണെന്നും അദേഹത്തിന് ഇനി വിശാലമായി മുന്നോട്ട് പോകാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

കോഴിക്കോട്: സന്ദീപ് വാര‍്യരിന്‍റെ വരവോടെ നിരവധിപേർ കോൺഗ്രസിൽ എത്തുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സന്ദീപ് എടുത്തത് ശരിയായ നിലപാടാണെന്നും അദേഹത്തിന് ഇനി വിശാലമായി മുന്നോട്ട് പോകാമെന്നും കോൺഗ്രസിന് ഇനി നല്ല കാലമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'സന്ദീപ് മതേതരത്വത്തിന്‍റെ വഴി വന്നത് സ്വാഗതം ചെയ്യുന്നു. ബിജെപിയിൽ നിന്ന് ഇനിയും നിരവധിപേർ കോൺഗ്രസിലേക്ക് എത്തും. വെറുപ്പിന്‍റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ബിജെപിയിൽ ഇനി പ്രസക്തിയില്ല. ബിജെപി വിടുന്നവർ സിപിഎമ്മിലേക്കല്ല കോൺഗ്രസിലേക്കാണ് എത്തുന്നത്. ബിജെപിയുടെ വളർച്ച നിന്നു. പാലക്കാട് യുഡിഎഫ് വലിയ വിജയം നേടും'. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പറന്നുയരാനായില്ല; എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി ഇൻഡിഗോ വിമാനം

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി

കിളിമാനൂരിൽ 59 കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കാർ ഓടിച്ചത് പാറശാല എസ്എച്ച്ഒ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ