PM Arsho file
Kerala

'കൊണ്ട് പോടാ നിന്‍റെ ആഖ്യയും ആഖ്യാതവും'; ബൽറാമിന് മറുപടിയുമായി ആർഷോ

വൈക്കം മുഹമ്മദ് ബഷീറിന്‍റെ വാക്കുകളെ കൂട്ടുപിടിച്ചായിരുന്നു ആർഷോയുടെ മറുപടി

കോഴിക്കോട്: ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ ബാനറിലെ വികല ഇംഗ്ലീഷ് പ്രയോഗത്തെ പരിഹസിച്ച കോൺഗ്രസ് മുൻ എംഎൽഎ ബി.ടി. ബൽറാമിന് മറുപടി നൽകി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. വൈക്കം മുഹമ്മദ് ബഷീറിന്‍റെ വാക്കുകളെ കൂട്ടുപിടിച്ചായിരുന്നു ആർഷോയുടെ മറുപടി. 'കൊണ്ട് പോടാ നിന്‍റെ ആഖ്യയും ആഖ്യാതവും' എന്നായിരുന്നു ആർഷോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

തൃശൂർ കേരള വർമ കോളെജിന്‍റെ പ്രവേശന കവാടത്തിൽ ഗവർണർക്കെതിരെ ആ പരിപ്പ് ഇവിടെ വേവില്ല എന്ന് അർഥത്തിൽ 'your dal will not cook here bloody sanghi khan' എന്നെഴുതിയ പോസ്റ്റർ‌ സമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചർച്ചയ്ക്ക് വഴി വച്ചിരുന്നു. ഇതിനെതിരേയാണ് ബൽറാമിന്‍റെ പരിഹാസം. ഇതിനെതിരെയാണ് ആർഷോ രംഗത്തെത്തിയത്.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി