പ്രധാനമന്ത്രി നരേന്ദ്രമോദി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. രാവിലെ വിമാനത്താവളത്തെത്തുന്നത് പ്രധാനമന്ത്രിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് എയർപോർട്ട് മുതൽ പുത്തരിക്കണ്ടം വരെ പ്രധാനമന്ത്രിയുടെ യാത്ര റോഡ് ഷോയുണ്ടാകും. തിരുവനന്തപുരം നഗരസഭ ബിജെപി പിടിച്ചതിനു ശേഷമുള്ള മോദിയുടെ ആദ്യ കേരള സന്ദർശനമാണ് ഇത്. അതിവേഗ റെയിൽപാതയും തിരുവനന്തപുരം മെട്രോയും ഉൾപ്പടെയുള്ള വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.