വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും; പൂക്കോട് വെറ്ററിനറി കോളെജ് അടച്ചു
Pookode Veterinary College
പൂക്കോട്: വയനാട് പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് കോളെജ് അടച്ചു. ഈ മാസം 18 വരെയാണ് കോളെജ് അടച്ചത്.
കോളെജിലെ 30 ഓളെ കുട്ടികൾക്കാണ് രോഗബാധ. കോളെജിൽ ആരോഗ്യ വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ചു. ആരോഗ്യ വകുപ്പിന്‍റെ നിർദേശ പ്രകാരമാണ് കോളെജ് അടച്ചത്.