സ്കൂൾ ബസിനുള്ളിൽ എൽകെജി വിദ്യാർഥിനിക്ക് ലൈംഗിക പീഡനം

 
Kerala

സ്കൂൾ ബസിനുള്ളിൽ എൽകെജി വിദ്യാർഥിനിക്ക് ലൈംഗിക പീഡനം; ക്ലീനർ അറസ്റ്റിൽ

ബസ് ക്ലീനറെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു

Jisha P.O.

മലപ്പുറം: സ്കൂൾ ബസിൽ വെച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനറെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിക്കിനെയാണ് കല്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടിയെ പ്രതി ബസിന്‍റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചതായാണ് വിവരം.

വിവരം കുട്ടി വീട്ടിൽ പറഞ്ഞതോടെയാണ് പുറത്തറിയുന്നത്.

തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം തന്നെയേയും, സഹോദരിയെയും ഒരു കൂട്ടം ആളുകൾ വീട്ടിലെത്തി മർദിച്ചതായി ആഷിക്കും പൊലീസിൽ പരാതി നൽകി. ഇവർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. ആഷിക്കിനെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പാർലമെന്‍റ് സമ്മേളനത്തിന് സമാപനം; പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ബംഗ്ലാദേശിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു; മതനിന്ദയെന്ന് ആരോപണം