സിദ്ദിഖ്, രഞ്ജിത് 
Kerala

സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ആരോപണങ്ങൾ അന്വേഷിക്കും

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നേരിട്ട് നടപടിയില്ല, പരാതിയുണ്ടെങ്കിൽ മാത്രം അന്വേഷിക്കും

Thiruvananthapuram Bureau

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയർമാനായിരുന്ന സംവിധായകൻ രഞ്ജിത്, താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് എന്നിവർക്കെതിരേ ഉയർന്ന ലൈംഗികാരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണവിധേയരായ ആളുകൾക്കെതിരേ നേരിട്ട് അന്വേഷണമുണ്ടാവില്ല. എന്നാൽ, പരാതിക്കാർ നിയമപരമായി പരാതി ഉന്നയിച്ചാൽ ഇതും അന്വേഷിക്കും.

സിദ്ദിഖും രഞ്ജിത്തും അടക്കമുള്ളവർക്കെതിരേ പരാതി ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തുന്നതായിരിക്കും ആദ്യ ഘട്ടം. പരാതിയുമായി മുന്നോട്ടു പോകാനുള്ള ഇവരുടെ താത്പര്യത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.

മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനങ്ങൾ. ഐജി സ്പർജൻ കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. എഡിജിപി എച്ച്. വെങ്കടേഷ് ഇതിനു മേൽനോട്ടം വഹിക്കും. ഡിഐജി അജിത ബീഗം, എസ്‌പി മെറിൻ ജോസഫ്, എഐജി ജി. പൂങ്കുഴലി, പൊലീസ് അക്കാഡമി അസിസ്റ്റന്‍റ് ഡയറക്റ്റർ ഐശ്വര്യ ഡോങ്ക്‌രെ, എഐജി വി. അജിത്, എസ്‌പി എസ്. മധുസൂദനൻ എന്നിവരാണ് സംഘത്തിലുള്ളത്.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി