file image
മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ആവശ‍്യപ്പെട്ടാൽ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. പിണറായിസത്തെയും മരുമോനിസത്തെയും തകർക്കുകയാണ് ലക്ഷ‍്യമെന്നും യുഡിഎഫ് മത്സരിക്കേണ്ടെന്നാണ് പറയുന്നതെങ്കിൽ മത്സരിക്കില്ലെന്നും പി.വി. അൻവർ പറഞ്ഞു.
അതേസമയം, യുഡിഎഫിന്‍റെ അസോസിയേറ്റ് അംഗമാക്കാനുള്ള തീരുമാനത്തിൽ സന്തോഷമുള്ളതായും നേതാക്കൾക്ക് നന്ദി പറയുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലേറെ സീറ്റുകൾ നേടുമെന്നും അൻവർ പറഞ്ഞു.