ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷനിലെ രണ്ട് ജീവനക്കാരെ കൂടി പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്

 
Kerala

ചോദ്യ പേപ്പർ ചോർച്ച; എംഎസ് സൊല്യൂഷനിലെ രണ്ട് ജീവനക്കാരെ കൂടി പ്രതി ചേർത്തു

എംഎസ് സൊല്യൂഷനിലെ അധ്യാപകനും മാനേജറുമാണ് പുതിയതായി ക്രൈം ബ്രാഞ്ചിന്‍റെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷൻസിലെ രണ്ട് ജീവനക്കാരെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്ത്. ചോദ്യപേപ്പർ ചോർച്ചയിൽ ഷുഹൈബും രണ്ട് അധ്യാപകരും മലപ്പുറത്തെ സ്വകാര്യ സ്കൂളിലെ പ്യൂണുമാണ് നേരത്തെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്.

ഇവർക്ക് പുറമെയാണ് ഇപ്പോൾ എംഎസ് സൊല്യൂഷൻസ് അധ്യാപകനും മാനേജറും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവർക്ക് നേരിട്ട് പങ്കുളളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ചോദ്യപേപ്പർ യൂട്യൂബ് വഴി പുറത്ത് വരാൻ ഇവർ കൂട്ടുനിന്നതായാണ് കണ്ടെത്തൽ.

ഇതിന്‍റെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, പ്രതികളിൽ ഒരാൾ ഒളിവിലാണ് മറ്റൊരാൾ വിദേശത്തേക്കു കടന്നതായാണ് വിവരം.

വിദേശത്തേക്ക് കടന്നയാളെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് ക്രൈംബ്രാഞ്ച് ഉടൻ പുറത്തിറക്കും. ഒളിവിൽ കഴിയുന്ന അധ്യാപകനായി അന്വേഷണം ആരംഭിച്ചു.

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി

ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു

കോഴിക്കോട്ട് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

മുബൈയിൽ ട്രെയിനിലെ ശുചിമുറിയിൽ നാലുവയസുകാരന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു