മന്ത്രി ആർ. ബിന്ദു 
Kerala

''കോടതി വിധി അംഗീകരിക്കുന്നു''; കീമിൽ സർക്കാർ അപ്പീലിനില്ലെന്ന് ആർ. ബിന്ദു

വിധിക്കെതിരേ സർക്കാർ അപ്പീലിനില്ലെന്നും പഴയ ഫോർമുല പ്രകാരമുള്ള റാങ്ക് ലിസ്റ്റ് വ‍്യാഴാഴ്ച തന്നെ പുറത്തിറക്കുമെന്നും മന്ത്രി വ‍്യക്തമാക്കി

തിരുവനന്തപുരം: കീമുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ തള്ളിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് ഉന്നത വിദ‍്യാഭ‍്യാസ മന്ത്രി ആർ. ബിന്ദു. വിധിക്കെതിരേ സർക്കാർ അപ്പീലിനില്ലെന്നും പഴയ ഫോർമുല പ്രകാരമുള്ള റാങ്ക് ലിസ്റ്റ് വ‍്യാഴാഴ്ച തന്നെ പുറത്തിറക്കുമെന്നും മന്ത്രി വ‍്യക്തമാക്കി.

പഴയ പ്രോസ്പെക്ടസ് പ്രകാരമുള്ള പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കാനാണ് കോടതി നിർദേശിച്ചതെന്നും ഉടനെ തന്നെ ഇത് നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. റാങ്ക് പട്ടിക പുതുക്കുന്ന സമയത്ത് എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും പഴയ മാനദണ്ഡത്തിൽ നീതികേടുണ്ടായതായി ബോധ‍്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങൾക്ക് 'ബാറ്ററി പാസ്പോർട്ട്' വരുന്നു

യൂറോപ്പിൽ അത്യുഷ്ണം; മരിച്ചത് 2300 പേർ!

മനുഷ്യ- വന്യജീവി സംഘര്‍ഷം: നിയമത്തിന്‍റെ കരട് തയാറാകുന്നു

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കാട്ടുപന്നികളെ കൊല്ലാൻ കർശന നിര്‍ദേശം