R Sreelekha

 
Kerala

പിണക്കം തീർന്നില്ല!! മോദിയുടെ അടുത്തേക്കു പോലും പോവാതെ ശ്രീലേഖ, വേദിയിൽ നിന്ന് ഇറങ്ങിപ്പോയി

ബിജെപിയുടെ പൊതുസമ്മേളനത്തിലാണ് ശ്രീലേഖ മാറി നിന്നത്

Namitha Mohanan

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശന വേളയിലും പിണക്കം മാറാതെ കൗൺസിലർ ആർ. ശ്രീലേഖ. ബിജെപിയുടെ പൊതുസമ്മേളനത്തിലും മോദിക്കരികിലേക്ക് ശ്രീലേഖ എത്തിയില്ല.

മറ്റ് നേതാക്കൾ മോദിയെ യാത്രയാക്കുമ്പോഴും ശ്രീലേഖ മാത്രം മാറിനിന്നു. പിന്നീട് ഇറങ്ങിപ്പോവുകയുമായിരുന്നു. നേതാക്കളാരും ശ്രീലേഖയെ ഇതിനായി സമീപിച്ചില്ലെന്നതും ശ്രദ്ധേയമാണ്. സംഭവത്തിന്‍റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

തിരുവനന്തപുരം മേയർ സ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കിയതിലുള്ള അതൃപ്തി ശ്രീലേഖ മുൻ‌പുതന്നെ പരസ്യമാക്കിയിരുന്നു. മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി തന്നെ പറ്റിച്ചെന്നും തുറന്നടിച്ചിരുന്നു.

ജനങ്ങൾ മാറി ചിന്തിക്കേണ്ട സമയമായി; ഇടതു-വലതു പാർട്ടികളെ വിമർശിച്ച് പ്രധാനമന്ത്രി

ഛത്തിസ്ഗഡിൽ 9 നക്സലുകൾ കീഴടങ്ങി

ജപ്പാൻ പാർലമെന്‍റ് പിരിച്ചുവിട്ടു

"ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പേര് ആസാദ് ഹിന്ദ് എന്നാക്കി മാറ്റണം"; മോദിക്ക് കത്തെഴുതി കെ.കവിത

കനത്ത മഞ്ഞുവീഴ്ച; ശ്രീനഗർ വിമാനത്താവളത്തിലെ സർവീസുകൾ പൂർണമായും റദ്ദാക്കി