രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് സൂചന
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് നിന്ന് കടന്നത് ചുവന്ന പോളോ കാറിലാണെന്ന് സൂചന. രാഹുൽ കൂടുതൽ യാത്ര ചെയ്യാൻ സാധ്യത ഇല്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ജാമ്യാപേക്ഷ സമർപ്പിക്കുന്നതിന് അഭിഭാഷകനെ കാണാൻ രാഹുൽ തിരുവനന്തപുരത്ത് എത്തിയിരുന്നുവെന്ന വാദം പൊലീസ് തള്ളി.
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് രാഹുൽ നടത്തുന്നതെന്നാണ് സൂചന.
തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ബെംഗലുരൂ എന്നിവിടങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടാതെ രാഹുലിന്‍റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെന്‍റ് കെയർ ടേക്കറെ സ്വാധിനിച്ച് ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്തെന്നാണ് സംശയം. കെയർ ടേക്കറെ എസ്ഐടി തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും.