രാഹുൽ‌ മാങ്കൂട്ടത്തിൽ ഒളിവിൽ

 
Kerala

രാഹുലിനെതിരേ ഗുരുതര ആരോപണങ്ങൾ; ഗർഛിദ്രം നടത്തിയത് ഡോക്‌ടറുടെ ഉപദേശം തേടാതെ, സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്ന് യുവതിയുടെ മൊഴി

രാഹുൽ‌ മാങ്കൂട്ടത്തിൽ ഒളിവിൽ

Jisha P.O.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി വിവരം പുറത്ത്. ഗർഭഛിദ്രം നടത്താൻ രാഹുൽ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്.

വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിപ്പിച്ചതെന്നും ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്‌ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. ആശുപത്രിയെയും ഡോക്റെയും പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

ഇതിനിടെ ഒളിവിൽ പോയ രാഹുലിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. രാഹുല്‍ കേരളം വിട്ടെന്നാണ് സൂചന. രാഹുലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫിലാണ്. രാഹുലിനെ തേടി പാലക്കാടും പത്തനംതിട്ടയിലും പൊലീസ് അന്വേഷണം തുടരുകയാണ്. രാഹുലിന്‍റെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർക്കാണ് മേൽനോട്ട ചുമതല.

ലൈംഗിക പീഡന പരാതി; രാഹുലിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു, അറസ്റ്റ് ഉടൻ ഉണ്ടായേക്കും

അന്തസ് ഉണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കണം ;രാഹുലിനെതിരേ വി.ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ എംഎൽഎ ഓഫീസ് തുറന്നു; രാഹുൽ എവിടെയാണെന്ന് അറിയില്ലെന്ന് ജീവനക്കാർ

ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പൊലീസ് കേസെടുത്തു, രാഹുലിന്‍റെ സുഹൃത്തും പ്രതി പട്ടികയിൽ

ഫസൽ ഗഫൂർ ഇഡിയുടെ കസ്റ്റഡിയിൽ ; കസ്റ്റഡിയിലെടുത്തത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന്