Rahul Mamkootathil file
Kerala

നാളെ ജാമ്യഹർജി പരിഗണിക്കാനിരിക്കെ രാഹുല്‍ മാങ്കൂട്ടത്തിൽ 2 കേസുകളില്‍ കൂടി അറസ്റ്റിൽ

3 കേസുകളിലും റിമാന്‍ഡ് ചെയ്യാനായി രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

MV Desk

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പൂട്ടാനൊരുങ്ങി സർക്കാർ. രാഹുലിന്‍റെ ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെ പുതിയ 3 കേസിൽ കൂടി അറസ്റ്റ്. ഇതില്‍ രണ്ടെണ്ണം സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസുകളിലാണ്. ജില്ലാ ജയില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിലിലെത്തിയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയറ്റുമായി ബന്ധപ്പെട്ട് 3 കേസുകളാണ് രാഹുലിനെതിരെ പൊലീസ് കേസ് എടുത്തിരുന്നത്. എന്നാല്‍ അതില്‍ ഒരു കേസിൽ മാത്രമാണ് രാഹുലിനെ അന്ന് അറസ്റ്റ് ചെയ്തിരുന്നത്. ശേഷിക്കുന്ന 2 കേസിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടാതെ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഡിജിപി ഓഫീസ് മാര്‍ച്ച് കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 3 കേസുകളിലും റിമാന്‍ഡ് ചെയ്യാനായി രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പുതുതായി അറസ്റ്റ് റെക്കോഡ് ചെയ്ത കേസുകളില്‍ കൂടി നാളെ ജാമ്യഹര്‍ജി നല്‍കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകര്‍ സൂചിപ്പിച്ചു. പുതുതായി അറസ്റ്റ് ചെയ്ത 3 കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ ഇനി രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലിന് പുറത്തിറങ്ങാനാകൂ.

ശബരിമല സ്വർണക്കൊള്ള; എഫ്ഐആർ റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജി ഹൈക്കോടതി തള്ളി

ലഡാക്കിന് സംസ്ഥാന പദവിയില്ല; ടെറിട്ടോറിയൽ കൗൺസിൽ നിർദേശം നേതാക്കൾ തള്ളി

പ്രധാനമന്ത്രിക്ക് ഇനി പുതിയ അഡ്രസ്; ഓഫിസ് സേവാ തീർഥിലേക്ക് മാറ്റി

മാർപാപ്പയെ കാണാൻ മുഖ്യമന്ത്രി പോകില്ല, കെ.വി. തോമസ് വത്തിക്കാനിലേക്ക്

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോസ്റ്റർ വെച്ചയാളെ തിരിച്ചറിഞ്ഞു