v sivankutty | veena george
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ പരാതി നൽകിയ യുവതിക്ക് പിന്തുണയുമായി മന്ത്രിമാരായ വീണാ ജോർജും, വി. ശിവൻകുട്ടിയും. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രിമാരുടെ പ്രതികരണം.
"പ്രിയപ്പെട്ട സഹോദരി
തളരരുത്...
കേരളം നിനക്കൊപ്പം...''- എന്ന് വീണാ ജോർജ് ഫെയ്സ് ബുക്കിൽ കുറിച്ചു.
"we care...'' - എന്നായിരുന്നു വി. ശിവൻകുട്ടിയുടെ പോസ്റ്റ്. ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുൻപ് രാഹുൽ "ഹു കെയേഴ്സ്' എന്ന് പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.
വ്യാഴാഴ്ച ഉച്ചയോടെയാണ് അതിജീവിത മുഖ്യമന്ത്രിക്ക് നേരിട്ടെത്തി ലൈംഗിക പീഡന പരാതി നൽകിയത്. പിന്നാലെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. രാഹുലിന്‍റെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. എന്നാൽ എംഎൽഎ ഓഫിസ് അടച്ചുപൂട്ടിയ നിലയിലും രാഹുലിന്‍റെ ഫോൺ ഓഫായ നിലയിലുമാണ്. രാഹുൽ ഒളിവിലാണെന്ന് സ്ഥിരീകരിക്കാത്ത വിവരവും പുറത്തു വരുന്നുണ്ട്.