രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

ബലാത്സംഗ കേസ്; രാഹുൽ 14 ദിവസം റിമാൻഡിൽ‌

ശനിയാഴ്ചയാണ് മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുലിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്

Namitha Mohanan

ആലപ്പുഴ: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻ‌ഡു ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രാഹുലിനെ മാവേലിക്കര സ്പെഷ്യൽ ജയിലിലേക്ക് മാറ്റും.

എഫ്ഐആറിൽ രാഹുലിനെതിരേ ഗുരുതരമായ പരാമർശങ്ങളാണ് ഉള്ളത്. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും പുറത്തു വിടുന്നത് അതിജീവിതയുടെ ജീവനെ തന്നെ ബാധിക്കാമെന്നും പരാമർശിക്കുന്നു. മുൻപത്തേ കേസിൽ 10 ദിവസത്തോളം രാഹുൽ ഒളിവിൽ കഴിഞ്ഞതായും നിയമത്തെ കബളിപ്പിക്കുന്ന ആളാണെന്നും എഫ്ഐആറിൽ പരാമർശിക്കുന്നു.

ശനിയാഴ്ചയാണ് മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുലിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പത്തനംതിട്ട സ്വദേശിയാണ് പരാതിക്കാരി. ബലാത്സംഗം, ഗർഭഛിദ്രം അടക്കമുള്ള കുറ്ററങ്ങളാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടിരിക്കുന്നത്.

ഇറാനിൽ പ്രക്ഷോഭം പടരുന്നു; പൗരന്മാരെ ഒഴിപ്പിക്കാൻ സാധ്യത തേടി ഇന്ത്യ

ചേസ് മാസ്റ്റർ വീണ്ടും; ഇന്ത്യക്ക് ജയം

മകരവിളക്ക്: കെഎസ്ആർടിസി 1000 ബസുകൾ ഇറക്കും

3 ബിഎച്ച്കെ ഫ്ലാറ്റ് തന്നെ വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പരാതിക്കാരിയുമായുള്ള ചാറ്റ് പുറത്ത്

ഗ്രീൻലാൻഡ് പിടിക്കാൻ ട്രംപിന്‍റെ നിർദേശം; മുഖം തിരിച്ച് യുഎസ് സൈന്യം