Kerala

പ്രതിയുടെ വിലാസം തേടി റെയിൽവേ പൊലീസ് യു പിയിൽ; കേരള പൊലീസും ഉടൻ പുറപ്പെടും

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തി വരികയാണ്

MV Desk

കോഴിക്കോട് : എലത്തൂരിൽ ട്രെയ്നിന് തീപിടിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന വ്യക്തിയുടെ വിലാസം പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ഇതിനായി റെയിൽവേ പൊലീസ് യു പിയിൽ എത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പരിശോധന നടത്താനാണ് തീരുമാനം. കേരള പൊലീസും യുപിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തി വരികയാണ്. എ ഡി ജി പി എം ആർ അജിത് കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. 5 എസിപിമാരും 8 സർക്കിൾ ഇൻസ്പെക്‌ടർമാരുമടങ്ങുന്ന 40 അംഗ സംഘമാണ് അന്വേഷിക്കുന്നത്.

"അടൂർ പ്രകാശ് ഉയർത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ‍്യമന്ത്രിയുടെ ചിത്രം എഐ": എം.വി. ഗോവിന്ദൻ

"ലക്ഷ്യം ട്വന്‍റി-20 ലോകകപ്പ്": ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

ജനുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും

സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ കേസ്

''സാധാരണക്കാരുടെ വിജയം''; തെരഞ്ഞെടുപ്പുകളെ ഗൗരവകരമായി കാണുന്നുവെന്ന് വി.വി. രാജേഷ്