രാജീവ്‌ ചന്ദ്രശേഖർ

 
Kerala

'കേരള'ക്ക് പകരം സംസ്ഥാനത്തിന്‍റെ പേര് 'കേരളം' എന്നാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

സമാന ആവശ‍്യം ഉന്നയിച്ച് മുഖ‍്യമന്ത്രി പിണറായി വിജയനും രാജീവ് ചന്ദ്രശേഖർ കത്തയച്ചിട്ടുണ്ട്

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഔദ‍്യോഗിക പേര് മാറ്റണമെന്ന് ആവശ‍്യപ്പെട്ട് ബിജെപി സംസ്ഥാന അധ‍്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിയെ സമീപിച്ചു. കേരളക്ക് പകരം കേരളം എന്നാക്കണമെന്നാണ് രാജീവ് ചന്ദ്രശേഖർ കത്തിലൂടെ ആവശ‍്യപ്പെട്ടിരിക്കുന്നത്.

2024 ജൂണിൽ കേരള എന്ന പേര് കേരളം എന്നായി മാറ്റുന്നതിനുള്ള പ്രമേയം നിയമസഭ പാസാക്കിയ നടപടിയെയും രാജീവ് ചന്ദ്രശേഖർ പിന്തുണച്ചു. തുടർന്ന് മുഖ‍്യമന്ത്രി പിണറായി വിജയനും ഇതു സംബന്ധിച്ച് കത്ത് നൽകി.

കേരള എന്ന പേര് കേരളം എന്നായി മാറാൻ കാരണം ബ്രിട്ടീഷുകാരുടെ പ്രയോഗം മൂലമാണെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ ഐക‍്യ കേരളം പിറന്ന് ആറര പതിറ്റാണ്ടു കഴിഞ്ഞിട്ടും കേരളം എന്ന പേര് എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ മലയാളികൾക്ക് സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് ഗുഡ്സ് ട്രെയിൻ ടാങ്കറിന് തീപിടിച്ചു

പക്ഷിയിടിച്ചു; ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

"ഞങ്ങൾ കണ്ണടച്ചിരിക്കണോ? വലിയ നഷ്ടപരിഹാരം നൽകേണ്ടി വരും"; തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി

കലൂർ നൃത്ത പരിപാടി അപകടം; കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

കാനഡയിലെ 20 മില്യൺ ഡോളറിന്‍റെ സ്വർണക്കൊള്ള; ഒരാൾ പിടിയിൽ, മറ്റൊരാൾ ഇന്ത്യയിൽ