രാജീവ് ചന്ദ്രശേഖർ, ശശി തരൂർ

 
Kerala

''ഇതുവരെ അപേക്ഷകൾ ഒന്നും വന്നിട്ടില്ല''; ശശി തരൂർ ബിജെപിയിലേക്കെന്ന അഭ‍്യൂഹങ്ങളിൽ രാജീവ് ചന്ദ്രശേഖർ

ബിജെപിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ബിജെപിയിലേക്കെന്ന അഭ‍്യൂഹങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതു സംബന്ധിച്ച് തന്‍റെ മുന്നിൽ ഇതു വരെ അപേക്ഷകൾ ഒന്നും വന്നിട്ടില്ലെന്നും ദേശീയ നേതൃത്വത്തിന് മുന്നിൽ വന്നോയെന്ന് തനിക്കറിയില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബിജെപിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും വികസിത കേരളത്തിനൊപ്പം നിൽക്കുന്നവരെ ചേർത്തുനിർത്തുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ‍്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു രാജീവ് ചന്ദ്രശേഖർ മറുപടി നൽകിയത്.

'ദി ഹിന്ദു' പത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി തരൂർ ലേഖനമെഴുതിയതിനെതിരേ കോൺഗ്രസ് ദേശീയ അധ‍്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ളവർ രംഗത്തെത്തുകയും ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

മനുഷ്യ- വന്യജീവി സംഘര്‍ഷം: നിയമത്തിന്‍റെ കരട് തയാറാകുന്നു

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കാട്ടുപന്നികളെ കൊല്ലാൻ കർശന നിര്‍ദേശം

ഇന്ത്യയുടെ അതിർത്തി ടിബറ്റുമായാണ്; ചൈനക്കെതിരേ അരുണാചൽ മുഖ്യമന്ത്രി

കാരണവർ വധക്കേസ് പ്രതി ഷെറിനെ വിട്ടയക്കാൻ ഗവർണറുടെ അനുമതി