റാപ്പർ വേടൻ
കൊച്ചി: റാപ്പർ വേടന് ജാമ‍്യവ‍്യവസ്ഥയിൽ ഇളവ്. ഗവേഷക വിദ‍്യാർഥിനിയെ അപമാനിച്ചെന്ന കേസിലാണ് ഹൈക്കോടതി വേടന് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതോടെ വേടന് വിദേശ രാജ‍്യങ്ങളിലേക്ക് യാത്ര ചെയ്യാം.
എന്നാൽ അന്വേഷണ ഉദ‍്യോഗസ്ഥൻ ആവശ‍്യപ്പെടുമ്പോൾ ഹാജരാകണമെന്നും വിദേശത്തേക്ക് പോകുമ്പോൾ അന്വേഷണ ഉദ‍്യോഗസ്ഥനെ അറിയിക്കണമെന്നും നിർദേശമുണ്ട്. ഫ്രാൻസും ജർമനിയും അടക്കം അഞ്ച് രാജ‍്യങ്ങളിലേക്ക് പോകാൻ വ‍്യവസ്ഥ റദ്ദാക്കണമെന്നാവശ‍്യപ്പെട്ടായിരുന്നു വേടൻ കോടതിയെ സമീപിച്ചത്.