പൊരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട്; ജാഗ്രതാ നിർദേശം
തൃശൂർ: പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നു. 420.35 മീറ്ററിൽ ജലം എത്തിയതോടെ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിന്‍റെ പരമാവധി ശേഷി 424 മീറ്ററാണ്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.