Kerala

കർഷകരെ അപമാനിക്കരുത്, അവരോട് നീതി പുലർത്തണം; രമേശ് ചെന്നിത്തല

നെല്ല് സംഭരിക്കുമ്പോൾ പിആർഎസ് വഴി വില നൽകുന്ന രീതി ഉപേക്ഷിക്കണം

MV Desk

ആലപ്പുഴ: കർഷകരിൽ നിന്നു നെല്ലു ഏറ്റെടുക്കുമ്പോൾ തന്നെ വില നൽകാൻ സർക്കാർ തയാറാവണമെന്ന് രമേശ് ചെന്നിത്തല. തകഴി കുന്നുമ്മയിൽ ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ പ്രസാദിന്‍റെ വീടു സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നെല്ല് സംഭരിക്കുമ്പോൾ പിആർഎസ് വഴി വില നൽകുന്ന രീതി ഉപേക്ഷിക്കണം. ഓസ്ട്രേലിയയിൽ ഇരുന്നു കൃഷിമന്ത്രി പ്രസ്താവന ഇറക്കി കേരളത്തിലെ കർഷകരെ അപമാനിക്കരുത്. . കുറ്റം പ്രസാദിന്‍റെ തലയിൽ കെട്ടിവെയ്ക്കാനുള്ള ശ്രമം ഉപേക്ഷിക്കണം. സിവിൽ സപ്ലൈഡ് മന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണു ശ്രമിക്കുന്നത്. മന്ത്രിമാർ പ്രസാദിന്‍റെ വീടു സന്ദർശിച്ച് സഹായം പ്രഖ്യാപിക്കണം. കുടുംബത്തിലെ ഒരാൾക്കെങ്കിലും ജോലി നൽകണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനു തിരിച്ചടി; എലപ്പുള്ളി ബ്രൂവറി പ്ലാന്‍റിനുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി

ദിലീപിനെതിരേ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി; നമ്പറടക്കം പൊലീസിൽ പരാതി നൽകുമെന്ന് ഭാഗ്യലക്ഷ്മി

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര‍്യർക്കും രഞ്ജിത പുളിക്കനും ജാമ‍്യം

പൊതുസ്ഥലങ്ങളിൽ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നത് നിരോധിച്ച് കർണാടക

സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി; തൊഴിലുറപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി