എ. പത്മകുമാർ, വിജയകുമാർ

 
Kerala

പത്മകുമാറിന്‍റെ തീരുമാനങ്ങൾ അനുസരിച്ച് ഒപ്പിട്ടു; ശബരിമല സ്വർണക്കൊള്ള കേസിൽ മൊഴി നൽകി വിജയകുമാർ

കഴിഞ്ഞ ദിവസം അറസ്റ്റിലായ വിജയകുമാർ പ്രത‍്യേക അന്വേഷണ സംഘത്തിനാണ് മൊഴി നൽകിയിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുറിനെതിരേ മൊഴി നൽകി മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ. പത്മകുമാറിന്‍റെ തീരുമാനങ്ങൾ അനുസരിച്ച് താൻ ഒപ്പിട്ടതായാണ് വിജയകുമാർ മൊഴി നൽകിയിരിക്കുന്നത്.

സ്വർ‌ണപ്പാളി പുതുക്കുന്ന കാര‍്യം ബോർഡ് യോഗത്തിൽ പത്മകുമാർ പറഞ്ഞിരുന്നതായും മറ്റൊന്നും വായിക്കാതെ അദ്ദേഹത്തെ വിശ്വസിച്ച് താൻ ഒപ്പിട്ടെന്നും വിജയകുമാർ പ്രത‍്യേക അന്വേഷണ സംഘത്തെ അറിയിച്ചു.

എല്ലാ തീരുമാനങ്ങളും പത്മകുമാറിന്‍റെതായിരുന്നുവെന്നും വിജയകുമാറിന്‍റെ മൊഴിയിൽ പറയുന്നു. കട്ടിളപ്പാളി കേസിൽ 12-ാം പ്രതിയും ദ്വാരപാലക ശിൽപ്പ കേസിൽ 15-ാം പ്രതിയുമായ വിജയകുമാർ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്.

ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണസംഘം വിപുലീകരിച്ചു, 2 സിഐമാരെ കൂടി ഉൾപ്പെടുത്താൻ ഹൈക്കോടതി അനുമതി

ചെങ്ങന്നൂർ വിശാൽ വധക്കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങൾ മുന്നോട്ട് നയിച്ചുവെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ; ശിവഗിരി തീർത്ഥാടന സമ്മേളനം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ് കൂടിന് പുറത്തേക്ക് ചാടി

ശബരിമല സ്വർണക്കൊള്ള; എസ്ഐടിക്കു മുന്നിൽ ഹാജരായി എം.എസ്. മണി