ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്‍റെ വാതിൽ പലതവണ സന്നിധാനത്തെത്തിച്ച് അളവെടുത്തു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട നിർണായക ചിത്രങ്ങൾ പുറത്ത്. ശബരിമലയിലെ സ്വർണ വാതിലിൽ സ്വർണം പൊതിയും മുൻപ് 2 തവണ സാന്നിധാനത്ത് എത്തിച്ച് അളവെടുത്തതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർ ചെയ്ത വാതിലാണ് സ്വർണം പൊതിയും മുൻപ് സന്നിധാനത്ത് എത്തിച്ചതിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ആദ്യം വാതിലിന്‍റെ തടിപ്പണി പൂർത്തിയാക്കിയ ശേഷം സന്നിധാനത്ത് കൊണ്ടുവന്നു. പിന്നീട് തടിയിൽ ചെമ്പ് പൊതിഞ്ഞ ശേഷവും വാതിൽ സന്നിധാനത്ത് കൊണ്ടുവന്നു എന്നതിന്‍റെ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. ശബരിമലയിലെ മറ്റ് സ്വർണ ഉരുപ്പടികളും നഷ്ടപ്പെട്ടോ എന്ന സംശയം മുൻപ് കോടതി ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു സംഭവം പുറത്തു വരുന്നുണ്ട്.