മുരാരി ബാബു

 
Kerala

ശബരിമല സ്വർണക്കൊളള: മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം.

Megha Ramesh Chandran

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി റാന്നി കോടതിയാണ് എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം.

മുരാരി ബാബുവും മറ്റുളളവരുമായുളള ഗൂഢാലോചന കണ്ടെത്തുക. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്ന് പരിശോധിക്കുക എന്നീ ആവശ്യങ്ങൾക്കാണ് എസ്ഐടി കസ്റ്റഡി അപേക്ഷ നൽകിയത്.

ഇരുവരെയും സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. എന്നാൽ ദ്വാരപാലക പാളികൾ 39 ദിവസം കൈയിൽ വച്ചത് നാഗേഷ് അല്ലെന്നും നരേഷ് എന്നയാളണെന്നും എസ്ഐടി കണ്ടെത്തി. തെറ്റിധരിപ്പിക്കാൻ വേണ്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി നാഗേഷ് എന്ന പേര് പറഞ്ഞതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

കനകക്കപ്പിൽ കന്നി മുത്തം

സി​​പി​​ഐ ‌ക​​ലി​​പ്പി​​ൽ ത​​ന്നെ

സംസ്‌കൃതമറിയാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി കൊടുക്കാൻ ശുപാർശ

മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു

രാഷ്‌ട്രപതി റഫാലിൽ പറക്കും