Kerala

'മുസ്ലിം വിഭാഗങ്ങളെ ഒഴിവാക്കണമെന്ന ഹർജി അംഗീകരിക്കാനാവില്ല'; സുപ്രീംകോടതി

മുസ്ലീം വിഭാഗത്തെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന ഹിന്ദു മഹാപഞ്ചായത്തിന്‍റെ ആഹ്വാനത്തിനെതിരെയാണ് ഹർജി

MV Desk

ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ ഉണ്ടായ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മുസ്ലിം വിഭാഗങ്ങളെ ഒഴിവാക്കണമെന്ന മഹാപഞ്ചായത്തിന്‍റെ നിർദേശത്തിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. മുസ്ലീം വിഭാഗത്തെ ബഹിഷ്കരിക്കണമെന്നുള്ള ആഹ്വാനം അംഗീകരിക്കാനാവില്ല. സമുദായങ്ങൾക്കിടയിൽ യോജിപ്പും സൗഹൃദവും ഉണ്ടാവണം. അക്രമത്തിനു പിന്നാലെയുള്ള ബഹിഷ്കരണ ആഹ്വാനങ്ങൾ അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വിദ്വേഷപ്രസംഗങ്ങൾ അന്വേഷിക്കുന്നതിനായി ഡിജിപിയുടെ നേതൃത്വത്തിൽ നാലംഗ സമിതി വേണമെന്നും കോടതി നിർദേശിച്ചു. വിദേഷ്വ പ്രസംഗം ആർക്കും നല്ലതിനല്ല. ആർക്കുമത് അംഗീകരിക്കാനാവില്ലെന്നും കോടതി നീരിക്ഷിച്ചു. അതേസമയം ഇത്തരം പ്രസംഗങ്ങളെ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ കോടതിയിൽ നിലപാടെടുത്തു. മുസ്ലീം വിഭാഗത്തെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന ഹിന്ദു മഹാപഞ്ചായത്തിന്‍റെ ആഹ്വാനത്തിനെതിരെയാണ് ഹർജി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന,എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്