പുരുഷന് മാത്രം തെറ്റ് സംഭവിക്കില്ല

 
Kerala

പുരുഷനു മാത്രമായി തെറ്റ് പറ്റില്ല; രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി. നായർ

പേടിച്ച് മൂലയിൽ പോയി ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട

Jisha P.O.

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി. നായർ രംഗത്ത്. രാഹുലിനെതിരേ തിങ്കളാഴ്ച ശബ്ദരേഖയും വാട്സ്ആപ്പ് ചാറ്റും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടി തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ രാഹുലിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഈ കുറിപ്പ് ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഒരു പുരുഷന് മാത്രം തെറ്റ് സംഭവിക്കില്ലെന്നും, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണമെന്നുമാണ് സീമ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഏത് തരം സൈബർ ആക്രമണങ്ങൾ വന്നാലും നേരിടാൻ തയ്യാറാണെന്നും സീമ കുറിച്ചു.

സീമ ജി. നായരുടെ ഫെസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ശുഭദിനം, ഇന്നലെ ചില പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട്. അതിന്‍റെ പേരിൽ സൈബർ അറ്റാക്ക് തുടങ്ങിയിട്ടുണ്ട്. അതിൽ തീക്കുട്ടിയെന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നാണ് കൂടുതൽ അധിക്ഷേപങ്ങൾ വന്നിട്ടുള്ളത്. (തീക്കുട്ടി പറയുന്നത് എന്‍റെ സമയം ആയിയെന്നാണ്, ദൈവം തമ്പുരാൻ തീക്കുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല. പൊറുക്കണേ മുഖമില്ലാത്ത തമ്പുരാനെ). ഞാൻ രാഹുലിന് വേണ്ടി മൂന്നുമാസമായി പിആർ ചെയ്യുകയായിരുന്നുവെന്ന്.

പിന്നെ ആവശ്യത്തിൽ കൂടുതൽ എഴുതിയിട്ടുണ്ട്. അതിന്‍റെ താഴെ ഈ പോസ്റ്റ് കാത്തിരുന്നത് പോലെ അധിക്ഷേപങ്ങൾ വളരെ കൂടുതലുണ്ട്. ഇനി ഞാൻ പറയട്ടെ, ഏത് തീക്കുട്ടി വന്ന് എന്തെഴുതിയാലും, തേനീച്ചക്കൂട് ഇളകിയ പോലെ സൈബർ അറ്റാക്ക് വന്നാലും , ഞാൻ എന്‍റെ സ്റ്റേറ്റ്മെന്‍റിൽ ഉറച്ചുനിൽക്കും. (ഞാൻ ആദ്യം രാഹുലിന് വേണ്ടി ഇട്ട പോസ്റ്റിൽ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു).

അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം. അത് തെറ്റ് ചെയ്താൽ മാത്രം. ഒരു പുരുഷന് മാത്രം തെറ്റ് സംഭവിക്കില്ല. അതുകൊണ്ട് ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട.

പാർട്ടിക്ക് അതൃപ്തി; പദ്മകുമാറിനും വാസുവിനുമെതിരേ നടപടിക്ക് സാധ്യത

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്‍റ്; കന്യാസ്ത്രീക്കെതിരേ കേസ്

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 16 കാരി ഗർഭിണി; 19 കാരനെതിരേ കേസ്

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; അറസ്റ്റിലായവരുടെ എണ്ണം 4 ആയി

ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി